അന്‍വര്‍ രാജിവെച്ചാലും ഒരു ചലനവും ഉണ്ടാകില്ല; അന്‍വറിന്റേത് അറു പിന്തിരിപ്പന്‍ നയം’ : എം വി ഗോവിന്ദന്‍

 

പി വി അന്‍വര്‍ രാജിവെച്ചാലും ഒരു ചലനവും ഉണ്ടാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറിന്റേത് അറു പിന്തിരിപ്പന്‍ നയമെന്നും അദ്ദേഹം പ്രതികരിച്ചു. അന്‍വര്‍ നേരത്തെ തന്നെ യുഡിഎഫിന്റെ ഭാഗമെന്നും ഒടുവില്‍ അവിടെ ചെന്നേ ചേരൂവെന്നും എം വി ഗോവിന്ദന്‍ വിശദമാക്കി.