ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയമായ മില്ലുങ്കൽ ജംഗ്ഷനിൽ അഗ്രോ മാർട്ടിന്    മുൻവശത്തായി   അപകടാവസ്ഥയിൽ സ്ലാബ് കിടക്കുന്നത്  കാൽനട  യാത്രക്കാർക്ക് അപകട ഭീഷണി ആകുന്നു.  കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ്   സ്കൂളിലേ   നൂറുകണക്കിന് വിദ്യാർത്ഥികൾ അടക്കം   കാൽനടയായി സഞ്ചരിക്കുന്ന കാനയുടെ സ്ലാബ് ഇളകി മാറിയിരിക്കുന്നത് വൻ അപകടാവസ്ഥ ക്ഷണിച്ചു വരുത്തുന്നു.

 

 

 

 

അഗ്രോ മാർട്ടിലേക്ക്പ്ര വേശിക്കുന്ന വാഹനങ്ങൾക്ക്  ബുദ്ധിമുട്ട് ആകുന്ന രീതിയിൽ  കാനയിലെ സ്ലാബ് ഇരിക്കുന്നത് മൂലം, വാഹനങ്ങൾ അകത്തേക്ക് പ്രവേശിക്കുമ്പോൾ കാനയുടെ സ്ലാബിൽ  വാഹനത്തിന്റെ ഭാഗം ഇടിക്കുകയും  തുടർന്ന് സ്ലാബ് ഇളകി മാറുകയും ചെയ്യുന്നു. മാസങ്ങളായി ഇങ്ങനെ സംഭവിക്കുമ്പോൾ അടുത്തുള്ള യൂണിയൻ തൊഴിലാളികളും കടക്കാരും ഈ സ്ലാബ് നെ പൂർവസ്ഥിതിയിൽ മാറ്റി വയ്ക്കുകയും  പിന്നീട് വീണ്ടും പഴയ അവസ്ഥയിൽ വാഹനങ്ങൾ തട്ടി സ്ലാബ് ഇളകി മാറുകയും ചെയ്യുന്നു.

 

ബന്ധപ്പെട്ട അധികൃതർ ഇതിനൊരു പരിഹാരം ഉടൻ കണ്ടെത്തണമെന്ന്  കാൽനടക്കാർ ആവശ്യപ്പെടുന്നു.