അബ്നയെ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു


ഇറ്റലിയിൽ നടന്ന വേൾഡ് സ്പീഡ് റോളർ സ്കേറ്റിംഗിൽ മെഡൽ നേടുകയും ഇന്ത്യയെ പ്രതിനിധീകരിച്ച് ആദ്യമായി പങ്കെടുക്കുന്ന കേരള വനിത എന്ന ബഹുമതി നേടുകയും ചെയ്ത കീച്ചേരി സ്വദേശിനി അബ്നയെ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ അനുമോദിക്കുന്നു. കീച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ആർ.ഹരി, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബിനു പുത്തേ ത്ത് മ്യാലിൽ, കെ.എസ്സ്.ചന്ദ്ര മോഹൻ, ബാബു മാമ്പുഴ, പി.യു.രമേശൻ എന്നിവർ സന്നിഹിതരായിരുന്നു.