അമ്പല്ലൂർ പഞ്ചായത്തിലേക്ക് ഇടതു മുന്നണിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി…

അമ്പല്ലൂർ പഞ്ചായത്ത് ഭരണ സമിതി യുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽഅശാസ്ത്രീയ മായ രീതിയിൽ വാർഡ് പുനർനിർണയം നടത്തുകയും പ്രസിദ്ധീകരിച്ച ഭൂപടത്തിൽ നിന്നും വ്യത്യസ്ത മായ രീതിയിൽ തികച്ചും അപ്രധാനമായ ഇടവഴികളിലൂടെ വാർഡ് വിഭജനം നടത്തുകയും ചെയ്ത UDF ഭരണസമിതിയുടെയും അതിന് കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥർ നീതി പാലിക്കണമെന്നും ആവശ്യപെട്ടുകൊണ്ട് ഇടതു മുന്നണിയുടെ നേതൃത്വത്തിൽ പഞ്ചയാത്ത് ഓഫീസിലേക്ക് പ്രധിഷേധ മാർച്ച്‌ നടത്തി.. LDF കൺവീനർ സഖാവ് KP ഷാജഹാൻ അധ്യക്ഷത വഹിച്ചു.. CPIM ലോക്കൽ സെക്രട്ടറി സഖാവ് കെജി രഞ്ജിത്ത് സ്വാഗതം പറഞ്ഞു..CPIM കൂത്താട്ടുകുളം ഏരിയ കമ്മിറ്റി യംഗം സഖാവ് TK മോഹനൻ യോഗം ഉൽഘാടനം ചെയ്തു..തുടർന്ന്..NCP നേതാവ് ശ്രീ ശശി പാലോത്ത് കേരള കൊണ്ഗ്രെസ്സ് മണ്ഡലം പ്രസിഡന്റ്‌ ശ്രീ ശൈലേഷ് കുമാർ CPI ലോക്കൽ സെക്രട്ടറി സഖാവ് അമൽ മാത്യു ഷിഹാബ് കോട്ടയിൽ എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു.