അരയങ്കാവിൽ ഹോമിയോ ഡിസ്പെൻസറി വേണ്ടെന്ന് പഞ്ചായത്ത്.


 അരയങ്കാവിൽ ഹോമിയോ ഡിസ്പെൻസറിയുടെ സബ് സെന്റർ വേണ്ടെന്ന ആമ്പല്ലൂർ പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആശുപത്രി മന്ദിരത്തിൽ ഡിസ്പെൻസറി ആരംഭിക്കുവാൻ സർക്കാർ തീരുമാനമെടുത്തെങ്കിലും അധിക ബാധിത ഉണ്ടാകുമെന്ന് പഞ്ചായത്ത് ഭരണസമിതി കണ്ടെത്തി തീരുമാനം തള്ളിക്കളയുകയായിരുന്നു .

2000 -2005 ഭരണസമിതി കാലത്താണ് അരയൻകാവിൽ ഹോമിയോ ഡിസ്പെൻസറി ആരംഭിക്കുന്നതിന് പ്രാരംഭ നടപടികൾ തുടങ്ങിയത്. അവഗണനയിൽ കിടന്ന് ആശുപത്രി മന്ദിരത്തിൽ സബ് സെന്റർ എങ്കിലും ആരംഭിക്കണം എന്ന് സർക്കാർ ആവശ്യം നവകേരള സദസ്സിൽ ഉൾപ്പെടെ ഉന്നയിച്ചതിനെ തുടർന്ന് സർക്കാർ അനുകൂല നിലപാട് പഞ്ചായത്തിനെ അറിയിച്ചു, എന്നാൽ നിർദ്ദേശം പരിഗണിക്കേണ്ടതില്ലെന്ന് ആമ്പല്ലൂർ പഞ്ചായത്ത് കമ്മറ്റി തീരുമാനംഎടുക്കുകയും മോശം സാമ്പത്തിക സ്ഥിതി കാരണം ഫാർമസിസ്റ്റനെ നിയമിക്കാൻ ആകില്ല എന്ന നിലപാടാണ് പഞ്ചായത്തിന്,

ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം പെരിഫറൽ ഓപ്പി നടത്തുന്നതിന് ആമ്പല്ലൂർ ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ടറെ നിയോഗിക്കാൻ വകുപ്പ് തയ്യാറാണ്,ആമ്പല്ലൂരിൽ ഫാർമസിസിറ്റ് ഇല്ലാതെയാണ് നിലവിൽ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നത് ഇങ്ങനെ പ്രവർത്തിക്കാം എന്നിരിക്കെ സാമ്പത്തിക ബാധിത വരുമെന്നുള്ള പഞ്ചായത്തിന്റെ വാദം വിചിത്രമാണ്.

രണ്ട് സ്ഥലങ്ങളിലും തമ്മിൽ ഏഴു കിലോമീറ്റർ ദൂരമുണ്ട്. പഞ്ചായത്ത് ചെലവിൽ ഏകദേശം 7 വർഷങ്ങൾക്കു മുമ്പ് ഭൗതിക സാഹചര്യങ്ങൾ പൂർണ്ണമായും ഒരുക്കിയ ആശുപത്രി കെട്ടിടമാണ് ഡോക്ടറും ജീവനക്കാരുമില്ലാതെ തുറക്കാതെ കിടക്കുന്ന ഹോമിയോ ആശുപത്രി ഇനിയെങ്കിലും തുറക്കുമെന്നനാടിന്റെ പ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തുകയാണ് ആമ്പല്ലൂർ പഞ്ചായത്ത് ഭരണസമിതി തീരുമാനമെന്ന് നാട്ടുകാർ പറയുന്നു.