അരയൻകാവിലെ കീച്ചേരി സഹകരണ ബാങ്ക് പ്രഭാത സായാഹ്ന ശാഖാ കെട്ടിടത്തിൽ ഡോക്ടറുടെ സേവനം ഇന്നലെ മുതൽ ആരംഭിച്ചു

അരയൻകാവിലെ കീച്ചേരി സഹകരണ ബാങ്ക് പ്രഭാത.സായാഹ്ന ശാഖാ കെട്ടിടത്തിൽ ഡോക്ടറുടെ സേവനം ഇന്നലെ മുതൽ ആരംഭിച്ചു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ആർ ഹരി ആശംസകൾ അറിയിച്ചു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്‌  ജയശ്രീ,     വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനു പുത്തേത്ത് മ്യാലിൽ, മുൻ മെമ്പർ ചന്ദ്രമോഹനൻ , വ്യാപാരി വ്യവസായി ഏകോപന സമിതി  അരയങ്കാവ് യൂണിറ്റ് പ്രസിഡന്ടോമി പറമ്പടിയിൽ, ഹമീദ് കുട്ടി  തുടങ്ങിയവർ ആശംസകൾ അറിയിച്ചു  ഡോ: ദീപാ ഉണ്ണികൃഷ്ണൻ വൈകീട്ട് 4.30 മുതൽ വൈകീട്ട് 7.30 വരെയുള്ള ഒ.പി. സമയത്ത് പരിശോധിക്കും. അരയൻ കാവ്, കുലയറ്റിക്കര ,കീച്ചേരി, പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യുന്നതാണ്..