അരയൻകാവ് ടൗൺ മദ്രസ്സ & മസ്ജിദിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷം സംഘടിപ്പിച്ചു


പ്രവാചകനായ മുഹമ്മദ് നബി (സ ) യുടെ 1499 – മത് ജന്മദിനം മെയ്തീൻ ശിഹാബ് ബാഖവിയുടെ മൗലിദ് പാരായണത്തോടെ 16/09/2024 ന് സുബഹി നമസ്‌കാരാനന്തരം അരയൻകാവ് ടൗൺ മദ്രസ്സ & മസ്ജിദിൽ ആരംഭം കുറിച്ചു.

തുടർന്ന് മഹൽ നിവാസികളും മദ്രസ്സ വിദ്യാർത്ഥികളും അടങ്ങിയ വർണ്ണ ശഭളമായ ഘോഷയാത്രയ്ക്ക് മഹൽ പ്രസിഡൻ്റ് ജനാബ്: P K നസീർ നേതൃത്വം നൽകി.

 

ഉച്ചയ്ക്ക് ശേഷം ഗ്രാൻ്റ് ഓഡിറ്റോറിയത്തിൽ മദ്രസ്സ വിദ്യാർത്ഥികളുടെ കലാ സാഹിത്യ കായിക മത്സരങ്ങൾ അരങ്ങേറുകയുണ്ടായി.

തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് P K നസീർ, K K ഷാമൽ, K A സിയാദ്, ഷഫീഖ് P, മെയ്‌തീൻ ശിഹാബ് ബാഖവി എന്നിവർ സംസാരിച്ചു.