അരയൻകാവ് ടൗൺ റസിഡൻസ് അസോസിയേഷൻ (ATRA)യുടെ പതിനാലാമത് വാർഷികവും കുടുംബ സംഗമവും അരയൻകാവ് ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു


 

അരയൻകാവ് : അരയൻകാവ് ടൗൺ റസിഡൻസ് അസോസിയേഷൻ (ATRA)യുടെ പതിനാലാമത് വാർഷികവും കുടുംബ സംഗമവും അരയൻകാവ് ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. രാവിലെ 10 മണിക്ക് നടന്ന വാർഷിക പൊതുയോഗത്തിൽ പ്രോഗ്രാം കമ്മറ്റി ചെയർമാൻ ശ്രീ. പി.ഡി മുരളീധരൻ അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡൻ്റ് റജീനാ ബാബു സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന മോട്ടി വേഷൻ ക്ലാസ് ഇൻ്റർനാഷണൽ ട്രെയിനറും കരിയർ വിദഗ്ദനുമായ ഡോ. സോമൻ നയിച്ചു. മിമിക്രി, കുട്ടികളുടെയും , മുതിർന്നവരുടെയും വിവിധ കലാപരിപാടികളും നടന്നു. വൈകുന്നേരം നടന്ന സംസ്കാരിക സദസിൽ അസോസിയേഷൻ പ്രസിഡൻ് വിനിൽ കുമാർ അധ്യക്ഷത വഹിച്ചു ,പി.ഡി മുരളീധരൻ സ്വാഗതം പറഞ്ഞു . ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഷാജി മാധവൻതിരി തെളിയിച്ച് ഉദ്ഘാടനം നടത്തി. പ്രണയം തുടരുന്നു തുടങ്ങിയ അവാർഡ്സിനിമകളുടെ സംവിധായകൻ അഭിജിത്ത് അശോകൻ,ഗരുഡായനത്തിൻ്റെ സംഘാടകൻ ശ്രീ. ബിജു കൂട്ടം, കാഞ്ഞിരമറ്റം റെയിൽവേ നിലനിർത്തുന്നതിനുള്ള അർപ്പണ സേവനത്തിനു ശ്രീ .E.P. രഘുനാഥ്, സാഹിത്യകാരനും പ്രകൃതി ജീവനത്തിന്റെ പ്രചാരകനുമായ ശ്രീ.എം .കെ. ദയാനന്ദൻ , ഉദ്യോഗാർത്ഥികൾക്ക് കായിക പരിശീലനം നൽകിവരുന്ന മേളം കലാകാരൻ

ശ്രീ. ചന്ദ്രബോസ് എന്നിവർക്ക് പുരസ്കാരം നൽകിആദരിച്ചു..

G.H.S.S. മുളന്തുരുത്തി പ്രിൻസിപ്പാൾ ശ്രീ. ജി .ഉല്ലാസ് ഓണ സന്ദേശം നൽകി .

കൊച്ചികേന്ദ്രീയ വിദ്യാലയം അധ്യാപകൻ ശ്രീ. ജി മോഹൻകുമാർ ആശംസകൾ അർപ്പിച്ചു

 

രാവിലെ ഏഴു മണിക്ക്ആസ്റ്റർ ലാബിൻ്റെ സൗജന്യ രക്തപരിശോധനാക്യാ മ്പ് മുതൽ ആരംഭിച്ചപരിപാടികൾ വാർഷിക പരിപാടികൾ വിദ്യാഭ്യാസ അവാർഡും ഓണസദ്യയും ,—- കോൽക്കളിയും

രക്ത പരിശോധന ക്യാമ്പും

കൊണ്ട് സജീവമായിരുന്നു . മെഗാ നറുക്കെടുപ്പും മത്സര വിജയികൾക്ക് സമ്മാനദാനവും നൽകി

കൊണ്ട് വൈകുന്നേരം ഏഴുമണിക്ക് പതിനാലാമത് വാർഷികത്തിന് സമാപനം കുറിച്ചു.