അരയൻ കാവ് ദുർഗ്ഗ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന സൗജന്യ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

 

ഫുട്ബോൾ കോച്ചിംഗ് ആരംഭിച്ചു. അരയൻ കാവ് ദുർഗ്ഗ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന സൗജന്യ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു തൃപ്പക്കുടം കളിക്കളത്തിൽ ആരംഭിച്ച ക്യാമ്പിൽ കുട്ടികൾക്കും വനിതകൾക്കും പ്രത്യേക കോച്ചിംഗ് നടത്തുന്നുണ്ട്. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് ഉൽഘാടനം ചെയ്തു.പ്രസ്സ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് എം.എസ്.ഹമീദ് കുട്ടി, എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ജോമോൻ, ക്ലബ് ഭാരവാഹികളായ റെജികുമാർ, സുമോദ്, സജേഷ് കുട്ടപ്പൻ, രഞ്ജു പവിത്രൻ, എന്നിവർ സംബന്ധിച്ചു. ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ കേരളത്തിലെ മികച്ച പരിശീലകരാണ് പരിശീലനം നൽകുന്നത്.