അവാർഡിൽ മദമിളകി ഭരണക്കാർ… പൊറുതിമുട്ടിയും മൂക്കു പൊത്തിയും ജനം – അരയൻകാവിലെ പൊതു ശൗചാലയം അതീവ ശോച്യാവസ്ഥയിൽ…

അരയൻകാവിൽ ദിവസവും നൂറുകണക്കിന് ആളുകൾ വന്നു പോകുന്നതും 200 ഓളം ഓട്ടോറിക്ഷ തൊഴിലാളികൾ ജോലി ചെയ്യുന്നതും 200 ലധികം കച്ചവട സ്ഥാപനങ്ങളിൽ സ്ത്രീ തൊഴിലാളികൾ അടക്കം പണിയെടുക്കുന്നതും നൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ട്യൂഷൻ സെൻറർ സ്ഥിതി ചെയ്യുന്നതുമായ അരയൻകാവ് നഗരത്തിൽ ജനങ്ങൾക്ക് പ്രാഥമിക കൃത്യങ്ങൾക്ക് ഏക ആശ്രയമായ മാർക്കറ്റിനുള്ളിലെ പൊതു ശൗചാലയം അതീവ ശോച്യാവസ്ഥയിൽ ആയിട്ട് നാളുകളായി. ശുചിത്വ ഗ്രാമത്തിനുള്ള സർക്കാർ അവാർഡ് നേടിയതിൻ്റെ ആലസ്യത്തിൽ പഞ്ചായത്ത് ഭരണാധികാരികൾ കണ്ണടച്ചുറക്കം നടിക്കുകയാണ്. തകർന്ന വാതിലും പ്ലംബിംഗ് സംവിധാനവും വൃത്തിഹീനമായ ചുറ്റുപാടുകളും മൂലം ജനങ്ങൾക്ക് മൂക്കു പൊത്താതെ ഈ പൊതുശൗചാലയത്തിലേക്ക് നോക്കാൻ പോലും ആവാത്ത സ്ഥിതി ഉണ്ടായിരിക്കുകയാണ്. ശക്തമായ മഴയും വെള്ളക്കെട്ടും മൂലം ജലജന്യ രോഗങ്ങളും മറ്റും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും CPI (M) ആമ്പല്ലൂർ ലോക്കൽ കമ്മിറ്റി പ്രസ്താവനകളുടെ ആവശ്യപ്പെടുന്നു..