നിങ്ങൾ തുച്ഛമായ ലാഭത്തിന് വേണ്ടി സാധനങ്ങൾ വാങ്ങിയ ആമസോണും, ഫ്ലിപ്കാർട്ട്, മീശോ അടക്കമുള്ള കമ്പനികൾ നിങ്ങളുടെ ദുരിതത്തിൽ താങ്ങായി എത്തിയോ? 

 

 അന്നും എന്നും നിങ്ങൾക്ക് നിങ്ങളുടെ കൂടെപ്പിറപ്പായി സഹായമസ്തവുമായി എത്തുവാൻ നാട്ടിലെ വ്യാപാരികൾ മാത്രമേയുള്ളൂ …

 

 

*𖣘𖣘 𝐀𝐏𝐏𝐋𝐄 𝐕𝐈𝐒𝐈𝐎𝐍 𖣘𖣘*

*╰┈⫸̶𝙾𝙽𝙻𝙸𝙽𝙴 𝙽𝙴𝚆𝚂⫷┈┈╯*

╰31/07/2024╯

Reporter *:* prathapan

Home News

 

 

നാട്ടിലെ ഓരോ ദുരന്തങ്ങളും നമ്മളിലേക്ക് എത്തുമ്പോൾ നമ്മുടെ തുച്ഛമായ സ്വാർത്ഥ ലാഭത്തിനുവേണ്ടി നമ്മുടെ ചുറ്റുമുള്ള വ്യാപാരികളെ ഉപേക്ഷിച്ച് വൻകിട ഓൺലൈൻ വ്യാപാരികളിലേക്ക് നിങ്ങൾ സാധനങ്ങൾ വാങ്ങുമ്പോൾ . നിങ്ങളുടെ ദുഃഖ നാളുകളിൽ നിങ്ങളുടെ കൂടെ കൂടുവാൻ നിങ്ങളുടെ അയൽവാസികളോടൊപ്പം നിങ്ങളുടെ നാട്ടിലെ വ്യാപാരി സുഹൃത്തുക്കളെ ഉണ്ടാവു.

 

 

കൊറോണയടക്കം പ്രളയങ്ങൾ അടക്കം ഉരുൾപൊട്ടൽ അടക്കം ദുരന്തങ്ങൾ നമ്മളിലേക്ക് എത്തിച്ചേരുമ്പോൾ നമ്മളെ ഓർമ്മപ്പെടുത്തുന്ന നമ്മളെ ചിന്തിപ്പിക്കുന്ന ഒരു കാര്യമാണ് നമ്മുടെ നാട്ടിലെ വ്യാപാരി സുഹൃത്തുക്കൾ നമ്മളെ ഇരുകൈയും നീട്ടി സഹായിക്കുന്ന സൽകർമ്മങ്ങൾ. അവർ നിങ്ങളെ കൂടപ്പിറപ്പോടെയാണ് കാണുന്നതെങ്കിലും നിങ്ങൾ അവരെ വലിയ ലാഭം കൊള്ളുന്ന കുത്തക വ്യാപാരികളെ കൂട്ടാണ് കാണുന്നത്. ഓൺലൈൻ വ്യാപാരങ്ങൾ വലിയ അളവിൽ സാധനങ്ങൾ ഹോൾസെയിൽ ആയി വാങ്ങുമ്പോൾ വളരെ വിലകുറച്ചാണ് അവർക്ക് ലഭിക്കുന്നത്, അതുപോലെ നമ്മുടെ സമീപത്തെ വ്യാപാരികൾക്ക് വാങ്ങുമ്പോൾ സാധിക്കാത്തത് കൊണ്ടാണ് പലപ്പോഴും ഓൺലൈൻ വ്യാപാരത്തേക്കാൾ കുറച്ച് പണം അധികം സാധാരണ വ്യാപാരസ്ഥാപനങ്ങളിൽ സാധനങ്ങൾക്ക് വില കൊടുക്കേണ്ടി വരുന്നത്. എന്നിരുന്നാൽ പോലും ലോകത്ത് എന്ത് ദുരന്തം ഉണ്ടായാലും കൈത്താങ്ങായി അവിടെയുള്ള ആ നാട്ടിലെ വ്യാപാരികളെ സഹായത്തിന് എത്തുകയുള്ളൂ. നിങ്ങൾ ലാഭമുണ്ടാക്കാൻ സാധനങ്ങൾ മേടിക്കുന്ന ഓൺലൈൻ വ്യാപാരസ്ഥാപനങ്ങൾ ഏതെങ്കിലും ദുരന്തങ്ങൾക്ക്, പാവപ്പെട്ടവർക്ക് സഹായഹസ്തം നൽകിയത് നിങ്ങൾ കണ്ടിട്ടുണ്ടോ.?

 

നമ്മൾ ചിന്തിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു, സ്വാർത്ഥതയ്ക്കും തിരക്കുകൾക്കും ഇടയിൽ നിങ്ങൾ മറന്നുപോയ നമ്മുടെ നാട്ടിലെ വ്യാപാരികളെ മറക്കുവാതിരിക്കുവാൻ ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ് ഇതിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നത്

♡ ㅤ