മൂവാറ്റുപുഴ : അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക് ഷോപ്പ് മൂവാറ്റുപുഴ യൂണിറ്റ് അംഗങ്ങൾ വെള്ളൂർകുന്നത്ത് നിന്ന് വാഴപ്പിള്ളിയിലേക്ക് മെയ് ദിന റാലി നടത്തി. അസോസിയേഷൻ ജില്ലാ പ്രവർത്തക സമിതിയംഗം ഷംസുദ്ദീൻ മൂവാറ്റുപുഴ യുണിറ്റ് പ്രസിഡൻ്റ് ജയേഷ് ET, സെക്രട്ടറി അഷറഫ് എം.എച്ച്, വൈസ് പ്രസിഡൻറ് മുഹമ്മദ് അഷ്റഫ്, ജോയിൻ്റ് സെക്രട്ടറി ഡിനിൽ ജോസഫ്, ട്രഷറർ വർഗീസ് മാത്യു, മുൻ സംസ്ഥാന ടെയിനിംഗ് ബോർഡ് ചെയർമാൻ ഫെനിൽ M പോൾ, യൂണിറ്റ് പ്രവർത്തക സമിതി അംഗം രഞ്ജി കെ.ആർ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.