അൽഫരീദിയ അറബി കോളേജ് വാർഷികവും സനദ് ദാനവും മാസാന്ത്യ ദിക്റും റമളാൻ മുന്നൊരുക്ക പ്രഭാഷണവും കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടത്തി. 40 വർഷത്തോളമായി പ്രവർത്തനം ആരംഭിച്ച അൽ ഫരീദിയ അറബി കോളേജിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സ്ഥാന വസ്ത്രവും പരിപാടിയുടെ ഉദ്ഘാടനവും കാഞ്ഞിരമറ്റം പള്ളി മാനേജർ അഡ്വക്കേറ്റ് അബ്ദുൽ ഷുക്കൂർ നിർവഹിച്ചുDKLM മേഖല പ്രസിഡണ്ട് അൻസാരി ബാഖവിയുടെ ദുആയോടുകൂടി ആരംഭിച്ച ചടങ്ങിൽ കാഞ്ഞിരമറ്റം ജമാഅത്തിന്റെ പ്രസിഡണ്ട് അബ്ദുൽസലാം ഇടവട്ടം അധ്യക്ഷത വഹിച്ചു ജമാഅത്തിന്റെ സെക്രട്ടറി ഷിഹാബ് കോട്ടയിൽ സ്വാഗതം ആശംസിച്ചു. കഞ്ഞിമറ്റം പള്ളി ചീഫ് ഇമാമും അൽ ഫരീദിയ അറബി കോളേജ് പ്രിൻസിപ്പലുമായ കല്ലൂർ സുബൈർ ബാഖവി ദിക്ർ മജ്ലിസിൽ നേതൃത്വം റമളാൻ മുന്നൊരുക്ക പ്രഭാഷണം നടത്തി. ബഹു :അൽ ഉസ്താദ് മാമം അബ്ദുൽ ലത്തീഫ് ബാഖവി സനദ് ദാനവും നസീഹത്തും നടത്തി. ബഹു : കാഞ്ഞിരമറ്റം ജമാഅത്തിന്റെ വൈസ് പ്രസിഡണ്ട് അസീസ് കൊച്ചുകിഴക്കെതിൽ, V. P. ലത്തീഫ്, സൂപ്പി കളത്തിപ്പടി കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്ത് എക്സിക്യൂട്ടീവ് അംഗങ്ങൾ ജമാഅത്ത് കമ്മിറ്റി അംഗങ്ങൾ ഉസ്താദുമാർ പ്രാദേശിക മഹൽ ഭാരവാഹികൾ മുത്ത അല്ലിമീങ്ങൾ മഹൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ ട്രഷറർ നിസ്സാർ കുന്നംകുളത്തിൽ നന്ദി അറിയിച്ചു. സർവോപരി “അൽഫരീദി”ബിരുദം കരസ്ഥമാക്കിയ ബഹു :മുഹമ്മദ് മുഹ്സിൻ മുസ്ലിയാർ, ബഹു :മുഹമ്മദ് ഹാറൂൺ മുസ്ലിയാർ. ബിരുദധാരികൾക്ക് കാഞ്ഞിരമറ്റം മുസ്ലിംജമാ -അത്തു,”DKLM കാഞ്ഞിരമറ്റം മേഖല,ഹിദായ ചാരിറ്റി “, ഹയാത്ത് ചാരിറ്റി, SYS കാഞ്ഞിരമറ്റം സർക്കിൾ, സെൻട്രൽ പ്രാദേശിക മഹൽ, മറ്റു ഒട്ടനവധി സുമനസുകൾ മൊമെന്റോ യും ക്യാഷ് അവാർഡുകളും നൽകി