ആഘോഷങ്ങൾക്ക് മദ്യം മാഹിയിൽ നിന്ന്,മുളന്തുരുത്തിയിൽ സഹോദരങ്ങൾ പിടിയിൽ

 

ആമ്പല്ലൂർ ചെത്തിക്കോട് വിവാ ഹ വീടുകളിൽ വില്പനയ്ക്കായി അനധികൃതമായി പുതുച്ചേരി, മാഹി എന്നിവിടങ്ങളിൽ നിന്ന് എ ത്തിച്ച മദ്യം പൊലീസ് പിടികൂടി. മുളന്തുരുത്തി ചെത്തിക്കോട് സ്വദേശി മുട്ടത്ത് വീട്ടിൽ ജെയിം സ് (48), സഹോദരൻ ജോസ്(44) എന്നിവരെ മു ളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വി വരത്തെ തുടർന്ന് ഞായറാഴ്ച രാവിലെ 210 കുപ്പി കളിലായി വിപണിയിൽ 2.5 ലക്ഷം വില വരുന്ന 134 ലിറ്റർ മദ്യമാണ് പിടികൂടിയത്. മദ്യം എത്തിച്ച വാഹനവും പിടിച്ചെടുത്തു.

 

പുത്തൻകുരിശ് ഡിവൈ. എസ്.പി വി.ടി ഷാജ ന്റെ നിർദേശ പ്രകാരം മുളന്തുരുത്തി എസ്.എച്ച്. ഒ മനേഷ് കെ.പൗലോസിൻ്റെ നേതൃത്വത്തിൽ, എസ്. ഐമാരായ പ്രിൻസി, പ്രിൻസ് ജേക്കബ്ബ്, കെ.എം. ബിജു, സജിമോൻ ഇ.ടി, എ.എസ്.ഐ ലൈസ, സി.പി.ഒ പ്രശോഭ്, വിപിൻ, സുജിത്ത്, വിനോദ്, അനീഷ്, പ്രദീപ് എന്നിവരും അന്വേഷ ണ സംഘത്തിലുണ്ടായിരുന്നു

 

.ബീവറേജസ് ഔട്ട്ലറ്റിൽ ലിറ്റർ ഒന്നിന് 1200 രൂപ യ്ക്ക് മുകളിൽ വിലയുള്ല മുന്തിയ ഇനം മദ്യക്കുപ്പിക ൾ മാഹിയിൽ തുണി കച്ചവടം നടത്തുന്ന ജോർ ജ് കുറഞ്ഞ വിലയ്ക്ക് വാങ്ങി കാർ മാർഗം സഹോ ദരനായ ജെയിംസിൻ്റെ വീട്ടിൽ എത്തിക്കും. ജെ യിംസും മറ്റൊരു സഹോദരനായ ജോസും ചേ ർന്ന് ഈ മദ്യം പിന്നീട് വിവാഹ വീടുകളിലും സെ ന്റ് ഓഫ് പാർട്ടി നടത്തുന്നവർക്കും മറ്റും ഉയർ ന്ന വിലയ്ക്ക് വിൽക്കുകയായിരുന്നു പതിവ്. മൊ ബൈൽ ഫോൺ വഴിയാണ് ഓർഡറുകളെടു ത്തിരുന്നത്.

 

പൊലീസിനെ കണ്ട് മദ്യം വാഹനത്തിൽ എത്തി ച്ച ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. ഇ വരെയും ജോർജിനെയും പിടികൂടാനുള്ള അന്വേ ഷണം നടക്കുകയാണ്. ചെത്തിക്കോട് പള്ളിയിലെ കപ്യാർ ആണ് പിടിയിലായ ജോസ്.