ആദരാഞ്ജലികൾ അർപ്പിച്ചു

കോതമംഗലം:- കാശ്മീരിലെ പഹൽഗാമിൽ ഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളായ മനുഷ്യർക്ക് കോൺഗ്രസ് കോതമംഗലം മുൻസിപ്പൽ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേത്രത്വത്തിൽ മെഴുകുതിരി കത്തിച്ച് പിടിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.

മണ്ഡലം പ്രസിഡൻറ് സണ്ണി വറുഗീസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡൻറ് കെ.മുരളി സ്വാഗതം ആശംസിച്ചു സംസാരിച്ചു. കെ.പി.സി.സി.മെമ്പർ AG ജോർജ് ഉദ്ഘാടനം നിർവഹിക്കുകയും മുൻ- മുൻസിപ്പൽ ചെയർമാൻ കെ.പി. ബാബു മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.

 

കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ബാബു ഏലിയാസ്, കോതമംഗലം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറും കൗൺസിലറുമായ ഭാനുമതിരാജു, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി. ജോർജ്, ഐ.എൻ.ടി.യു.സി കോതമംഗലം റീജിയണൽ സെക്രട്ടറി ശശി കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.

 

മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് എബി കുര്യാക്കോസ് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.കോതമംഗലം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് അനൂപ് കാസിം, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി അനിൽ രാമൻ നായർ, കോൺഗ്രസ് ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം ജെയിൻ ജോസ്,

മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് ജോസ് കുഴികണ്ണി, ജനറൽ സെക്രട്ടറിമാരായ ജോയി പനയ്ക്കൽ, മാർട്ടിൻ കീഴമാടൻ, ഡേവി ജോൺ, ട്രഷറാർ ഹാൻസ് പി ജോസ്, അക്ഷയ് പി.വിജയ്,വേണു, ബാബു,കേശു, തുടങ്ങിയവർ സംബന്ധിച്ചു. സേവാദൾ നിയോജക മണ്ഡലം പ്രസിഡൻറ് ബേബി സേവ്യർ നന്ദി അറിയിച്ചു…