
കാഞ്ഞിരമറ്റം: ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ ഗാന്ധി ജയന്തി സമുചിതമായി ആഘോചിച്ചു. ഒക്ടോബർ രണ്ട് മുതൽ ഒരു മാസക്കാലം ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.
അഞ്ചാം വാർഡിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് പാലകന്നു മല റെയിൽവേസ്റ്റേഷൻ റോഡിൽ മണ്ടാ നം വളവിൽ ആരോഗ്യ സമിതി ചെയർമാൻ എം.എം ബഷീർ തുടക്കം കുറിച്ചു.
തൊഴിലുറപ്പ് മേറ്റ് സുശീലാ സോമൻ, സരള ശശി, അനസ് ആമ്പല്ലൂർ, രാജമ്മ ഗോപാലകൃഷ്ണൻ, വൽസ രവി തുടങ്ങിയവർ നേതൃത്വം നൽകി.
പള്ളിയാംതടത്തിൽ നടത്തിയ ശുചീകരണ പ്രവർതനത്തിന് തൊഴിലുറപ്പ് മേറ്റ് ഹസീന സുബി, റജുല ഷിജാദ്,ചന്ദ്രികാ ഭാസ്കരൻ,ലൈല സിദ്ധീഖ് , ഉമൈബ അഷ്റഫ്, സുഹറ തേക്കിൻ കാട്ടിൽ, സരള ഇടവട്ടം, സുഹറ മജീദ് തുടങ്ങിയവർ നേതൃത്വം നൽകി.