
പ്രതിമകൾ നശിപ്പിക്കപ്പെടുന്ന വാർത്തകൾക്ക് പകരം, ഇപ്പോൾ കേൾക്കൂ ഒരു ‘കൗതുക വാർത്ത’.
മുഖംമൂടി ധരിച്ചെത്തിയ സംഘം രാത്രിയുടെ മറവിൽ പൊതുസ്ഥലം കൈയേറി രാഷ്ട്രപിതാവായ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കാൻ ശ്രമിച്ചു! എന്നാൽ ഈ രഹസ്യനീക്കം നാട്ടുകാർ തടഞ്ഞതോടെ പദ്ധതി പാളി. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ഇവിടെ ശ്രദ്ധേയമായ വസ്തുത എന്തെന്നാൽ, നിർമ്മാണാനുമതിയില്ലാത്ത ഈ സ്ഥലത്ത് പ്രതിമ സ്ഥാപിക്കുന്നത് പൊതുമരാമത്ത് വകുപ്പ് (PWD) നേരത്തെ തന്നെ തടഞ്ഞിരുന്നതാണ്. ‘ പത്രത്തിൽ വന്ന റിപ്പോർട്ട് പ്രകാരം, നിയമപരമായി തടഞ്ഞ സ്ഥലത്താണ് അധികാരികളുടെ കണ്ണുവെട്ടിച്ച് ഇത്തരമൊരു ശ്രമം നടന്നത്.
ഒരിക്കൽ രാഷ്ട്രപിതാവിന്റെ പ്രതിമ സ്ഥാപിച്ചാൽ അത് പൊളിച്ചുമാറ്റാൻ ആർക്കും എളുപ്പമല്ലെന്ന തിരിച്ചറിവാകാം സംഘത്തെ ഈ സാഹസത്തിന് പ്രേരിപ്പിച്ചത്.
സദുദ്ദേശമായിരുന്നുവെങ്കിൽ, എന്തിനാണ് രഹസ്യമായി ചെയ്യേണ്ടത്? എന്നാണ് നാട്ടുകാരുടെ ചോദ്യം ‘ പഞ്ചായത്തിന്റെ പാർക്കിനുള്ളിൽ പ്രതിമ സ്ഥാപിക്കാനുള്ള സൗകര്യമുണ്ടായിട്ടും പൊതുസ്ഥലം കൈയേറാൻ ശ്രമിച്ചത് ദുരൂഹമാണ്.
പ്രതിമ നിർമ്മാണത്തിന് പിന്നിൽ വൻ സാമ്പത്തിക പിരിവ് നടന്നിട്ടുണ്ട് എന്ന് നാട്ടുകാർ പറയുന്നു.
എന്തായാലും ഇന്നലെ രാത്രി അജ്ഞാതർ പ്രതിമ സ്ഥാപിക്കാൻ പണിതുയർത്തിയ സ്തൂപം പൊളിച്ച് മാറ്റിയിട്ടുണ്ട്.പോലീസും നാട്ടുകാരും എത്തിയപ്പോൾ മുഖം മൂടിസംഘം ഓടി രക്ഷപെട്ടു