.

—————————————-

ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് അടുത്ത സാമ്പത്തിക വർഷം നടപ്പാക്കേണ്ട പദ്ധതികൾ, തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ്, യോഗത്തിൽ ചർച്ച ചെയ്തു. എട്ടാം വാർഡ് ഗ്രാമസഭാ യോഗം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീപത്മാകരൻ ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ ജെസി ജോയി അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ, ബിനു പുത്തേ ത്ത് മ്യാലിൽ, എം.എം.ബഷീർ, ജലജ മണി യപ്പൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.എസ്.രാധാകൃഷ്ണൻ എന്നിവർ പദ്ധതികൾ വിശദീകരിച്ചു. ഏഴാംവാർഡ് മെമ്പർ സുനിതാ സണ്ണി.കോർഡിനേറ്റർ രമണി, കൃഷ്ണേന്തു, സുജ, കെ.ജെ.ജോസഫ്, അബ്ദുൾ കരീം എന്നിവർ സംബന്ധിച്ചു.