ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ അരയൻ കാവ് വളവുങ്കൽ ,തൃപ്പക്കുടം എന്നിവിടങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ അരയൻ കാവ് വളവുങ്കൽ ,തൃപ്പക്കുടം എന്നിവിടങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. സ്വിച്ച് ഓൺ കർമ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ജ യശ്രീ പത്മാകരൻ അധ്യക്ഷയായിരുന്നു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.എം.ബഷീർ, ബിനു പുത്തേ ത്ത് മ്യാലിൽ, ജലജ മണിയപ്പൻ, മെമ്പർമാരായ ജെസി ജോയി, സുനിത സണ്ണി, എ.പി.സുഭാഷ്, ജയന്തി റാവു, അസീന ഷാ മൽ’ ശശികുമാർ ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.എസ്.രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു