ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് കർഷക ദിനാചരണത്തിന് തുടക്കം
ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് കർഷക ദിനാചരണത്തിന് തുടക്കം.ആമ്പല്ലൂർ കൃഷിഭവൻ്റെ നേതൃത്വത്തിൽ നടന്ന കർഷക ദിനാചരണം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി മാധവൻ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി.അനിത മികച്ച കർഷകരെ ആദരിച്ചു. വൈസ് പ്രസിഡണ്ട് ജയശ്രീപത്മാകരൻ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബിനു പുത്തേ ത്ത് മ്യാലിൽ, എം.എം.ബഷീർ, ജലജ മണിയപ്പൻ, മെമ്പർമാർ ,ക്ഷീര സംഘം മെമ്പർമാർ ,കൃഷി ആഫീസർ ശ്രീബാല എന്നിവർ പ്രസംഗിച്ചു.