ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ വനിതകൾക്ക് എൽഇഡി ബൾബ് നിർമാണപരിശീലനം നടത്തി.

ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത്‌, എറണാകുളം | 29 ഏപ്രിൽ 2025:ആമ്പല്ലൂർ ഗ്രാമ പഞ്ചായത്തിലെ നെറ്റ് സീറോ കാർബൺ പ്രവർത്തനങ്ങളുടെ തുടർച്ചയായി തുരുത്തിക്കര റൂറൽ സയൻസ് സെന്ററും തിരുവനന്തപുരം സുസ്ഥിര ഫൗണ്ടേഷനും സഹകരിച്ചുകൊണ്ട് വനിതകൾക്ക് എൽഇഡി ബൾബ് നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിച്ചു.

 

പഞ്ചായത്ത് പ്രസിഡന്റ് ബിജു എം. തോമസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർ അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജലജ മണിയപ്പൻ സ്വാഗതം ആശംസിച്ചു. മെമ്പർമാരായ ബീനാ മുകുന്ദൻ, ഫാരിസ മുജീബ്, ജയന്തി റാവു രാജ്, അസീന ഷാമൽ, കില ആർ പി കെ എ മുകുന്ദൻ,

കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ കർണ്ണകി രാഘവൻ സുസ്ഥിര ഫൌണ്ടേഷൻ പ്രോഗ്രാം ഓഫീസർ ആമോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സുസ്ഥിര ഫൗണ്ടേഷൻ സീനിയർ പ്രോഗ്രാം ഓഫീസർ ആഗ്നസ് മറിയ പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു.തുരുത്തിക്കര റൂറൽ സയൻസ് സെന്റർ ഡയറക്ടർ കെ.കെ. ശ്രീധരൻ, സി ഇ ഒ ശ്രീ. പി എ തങ്കച്ചൻ എന്നിവരാണ് പരിശീലനം നയിച്ചത്.

ഈ പരിശീലനത്തെ തുടർന്ന് തുരുത്തിക്കര സയൻസ് സെന്ററിന്റെ LED ക്ലിനിക് മാതൃകയിൽ ആമ്പല്ലൂർ പഞ്ചായത്തിലും LED ക്ലിനിക് ആരംഭിച്ചുകൊണ്ട് ഇലക്ട്രിക് മാലിന്യനിർമാർജനത്തിലും ഊർജസംരക്ഷണത്തിലേക്കും കടക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.

കേരളത്തിലെ മാലിന്യ പരിപാലന മേഖലയിൽ സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച പഞ്ചായത്തായി തെരഞ്ഞെടുക്കപെട്ട

ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിനെ സുസ്ഥിര ഫൗണ്ടേഷനും, തുരുത്തിക്കര റൂറൽ സയൻസ് സെന്ററും മൊമെന്റോ നൽകി ആദരിച്ചു.

കാലാവസ്ഥ പ്രതിസന്ധികൾക്ക് ഗ്രാമ പഞ്ചായത്ത്‌തലത്തിൽ ജനകീയ പങ്കാളിത്തോടെ പ്രാദേശിക പരിഹാരങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ യാണ് വിപ്രോ ഫൗണ്ടേഷന്റെ അർബൻ ഇക്കോളജി പ്രോഗ്രാമിന്റെ പിന്തുണയോടെ, സുസ്ഥിര ഫൗണ്ടേഷൻ

ഈ പദ്ധതി ആമ്പല്ലൂർ പഞ്ചായത്തിൽ നടപ്പാക്കുന്നത്.

 

ഖര മാലിന്യ പരിപാലനം (ഇലക്ട്രോണിക് മാലിന്യവും ബയോ മാലിന്യവും),

ഊർജ്ജ സംരക്ഷണം ,ദുരന്തനിവാരണം,

സ്ത്രീകളുടെ നേതൃത്വവും ഉപജീവന വികസനവും ,എന്നിവ ആസ്പദമാക്കിയാണ് ആമ്പല്ലൂരിലെ കാലാവസ്ഥ പ്രതിരോധ പ്രവർത്തനങ്ങൾ തുടർന്ന് വിഭാവനം ചെയ്തിരിക്കുന്നത്.