ആമ്പല്ലൂർ ജനത സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 19 ന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പ്ലാവിൻ തൈകൾ നടുകയും വിതരണവും ചെയ്തു. യോഗത്തിൽ ഭരണസമിതി അംഗം കെ പത്മകുമാർ അധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് പി കെ മോഹനൻ തൈകൾ നട്ടു ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ സി കെ രാജേന്ദ്രൻ,ഏലിയാസ് ജോൺ, മീരാ ഷാജി, ഷീല സത്യൻ, മിഥുൽ തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി പി പി സീന സ്വാഗതവും ആശാ ജി നായർ നന്ദിയും അറിയിച്ചു