ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽപ്രതിക്ഷേധ പ്രകടനം നടത്തി
വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കള്ളക്കണക്കിലൂടെ ഫണ്ട് തട്ടിപ്പും ദുരുപയോഗവും നടത്തുന്ന പിണറായി സർക്കാരിന്റെയും, ദുരിതബാധിതർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുന്നതിൽ അലംഭാവം കാണിക്കുന്ന കേന്ദ്രസർക്കാരിന്റെയും നടപടിയിൽ പ്രതിഷേധിക്കുവാൻ
കെ പി സി സി യുടെ ആഹ്വാന മനുസരിച്ചുള്ള പ്രതിക്ഷേധ പ്രകടനം അരയൻകാവ് കുരിശു പള്ളി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് അരയൻ കാവ് ടൗണിൽ സമാപിച്ചു
പ്രതിഷേധ പ്രകടനത്തിൽ കെ.ജെ.ജോസഫ് ഉൽഘാടനവും ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി മുഖ്യ പ്രസംഗവും നടത്തി. മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ, ബ്ലോക്ക് ഭാരവാഹികളായ കെ.എസ്.രാധാകൃഷ്ണൻ ,സലിം അലി, സാജൻ ഇടമ്പാടം, ലീലാ ഗോപാലൻ, ജ യശ്രീ പത്മാകരൻ, ജലജ മണിയപ്പൻ, ബിന്ദുസജീവ് മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അനുവർഗീസ്, വാർഡ് പ്രസിഡൻ്റുമാർബൂത്ത് പ്രസിഡൻ്റ മാർ