ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് ക്യാമ്പ് എക്സിക്യൂട്ടീവ് സമാപിച്ചു.


  മിഷൻ 2025 ൻ്റെ ഭാഗമായി ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുലയറ്റിക്കര കൂമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തിയ ‘ സെൻട്രൽ എക്സിക്യൂട്ടീവ്

എ.ഐ.സി.സി.അംഗം ജയ്സൺ ജോസഫ് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ ക്യാമ്പിന് നേതൃത്വം നൽകി.ഡി.സി.സി.സെക്രട്ടറി അഡ്വ.റീസ് പുത്തൻവീടൻ, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ജെ.ജോസഫ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി, മുൻ ബ്ലോക്ക് പ്രസിഡണ്ട് വേണു മു ള ള്ളത്തിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ.ജയകുമാർ ,മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സൈബാ താജുദ്ദീൻ എന്നിവർ സംസാരിച്ചു.അംശു ലാൽ പൊന്നാറത്ത്, വിനോദ് സെൻ എന്നിവർ ക്ലാസ് നയിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് എ.കെ.ജോഷി പ്രമേയങ്ങൾ അവതരിപ്പിച്ചു.

 

 

 

 

 

ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളും

പോഷക സംഘടനാ ഭാരവാഹികളും ബൂത്ത് പ്രസിഡൻ്റ് മാർ