ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അരയൻ കാവ് രാജീവ് ഭവനിൽ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണ പരിപാടിയിൽ ഗാന്ധിയുടെ ഛായാചിത്രത്തിനു മുന്നിൽ ഭദ്രദീപം തെളിച്ച് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ജെ.ജോസഫ് ഉൽഘാടനം ചെയ്തു
മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു.ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അരയൻ കാവ് രാജീവ് ഭവനിൽ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണ പരിപാടിയിൽ ഗാന്ധിയുടെ ഛായാചിത്രത്തിനു മുന്നിൽ ഭദ്രദീപം തെളിച്ച് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ജെ.ജോസഫ് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് ‘ സെക്രട്ടറി ജലജ മണിയപ്പൻ, മണ്ഡലം വൈസ് പ്രസിഡണ്ട് എ.കെ.ജോഷി, ടി.എൽ.നാരായണൻ, തോമസ് മാത്തൂർ, മുഹമ്മദ് കുട്ടി, വിഷ്ണു അനിരുദ്ധൻ എന്നിവർ സംബന്ധിച്ചു, പുഷ്പാർച്ചന, അനുസ്മരണം എന്നിവ നടന്നു.