ആമ്പല്ലൂർ റെയിൽവേ ക്രോസിൽ മേൽപ്പാലം നിർമ്മിക്കണമെന്ന് ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

 

ആമ്പല്ലൂർ ഗ്രാമ പഞ്ചായത്തിൽ സ്‌ഥിതി ചെയ്യു ന്ന ആമ്പല്ലൂർ റെയിൽവേ ക്രോ സിൽ മേൽപ്പാലം നിർമ്മിക്കണ മെന്ന് ആമ്പല്ലൂർ ഗ്രാമപഞ്ചായ ത്ത് കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആരക്കുന്നം – പി റവം -മൂവാറ്റുപുഴ ഭാഗത്തേക്കും ഈ മേഖലയിൽ നിന്ന് എറണാ കുളത്തേക്കും, വൈക്കം കാ ഞ്ഞിരമറ്റം ഭാഗത്തേക്കും എളു പ്പവഴി കടന്നു വരാൻ കഴിയുമെ ന്നതിനാൽ നൂറുകണക്കിന് വാ ഹനങ്ങളാണ് ദിവസവും കടന്നുവരുന്നത്. ബി.എം.ബി.സി. നില വാരത്തിലുള്ള റോഡും നിർമ്മി ച്ചതോടെ വാഹനത്തിരക്ക് ഏറി വരുന്നു. ചില സമയങ്ങളിൽ 20 മിനിറ്റിലധികം ഗേറ്റ് അടഞ്ഞു കിടക്കും ട്രയിൻ കടന്നു പോ കാൻ. അടിയന്തിര ഘട്ടത്തിൽ ആരെയെങ്കിലും ഹോസ്‌പിറ്റ ലിൽ എത്തിക്കണമെങ്കിൽ വള രെ പ്രയാസപ്പെടും. ഈ പഞ്ചാ യത്തിന്റെ പരിധിയിൽ നാലു റ യിൽവേ ഗേറ്റുകളുണ്ട്. വെളീ പ്പാലം, ആമ്പല്ലൂർ ക്രോസ്, ഒലി പ്പുറം ക്രോസ്, കാഞ്ഞിരമറ്റം റയിൽവേ ക്രോസ് എന്നിവ.ജന ങ്ങൾ യാത്രക്കായി ഏറെ ബുദ്ധി മുട്ടുകയാണ്. ഇത് സംബന്ധിച്ച് വാർഡ് മെമ്പർ ടി.പി.രമേശൻ പ്രമേയം അവതരിപ്പിച്ചു. മെമ്പർമാരായ പി.രാജൻ, എ. പി.സുഭാഷ് എന്നിവർ പിന്താ ങ്ങി സംസാരിച്ചു.ആമ്പല്ലൂർ ഗ്രാ മപഞ്ചായത്ത് കമ്മറ്റി ഐക്യക ഞ്‌ഞന പ്രമേയം അംഗീകരിക്കു കയും അടിയന്തിര പരിഹാരം വേണമെന്നും റയിൽവേയോടും ബന്ധപ്പെട്ട വകുപ്പുകളോടും ആ വശ്യപ്പെട്ടു.