ആയൂർവ്വേദ മെഡിക്കൽ ക്യാമ്പ് നടത്തി.

കാഞ്ഞിരമറ്റം :- ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും, ആമ്പല്ലൂർ ആയൂർവ്വേദ ഡിസ്പെൻസറിയും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കാഞ്ഞിരമറ്റം മുസ്ലിം പള്ളി മദ്രസ്സാ ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ പദ്മാകരൻ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ബിജു .എം. തോമസ് ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ് , ബ്ലോക്ക് മെമ്പർ ജലജാ മോഹൻ, ആമ്പല്ലൂർ പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർപേഴ്സൻ ജലജാ മണിയപ്പൻ, കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് നിസാർ മേലോത്ത്, വാർഡ് മെമ്പർമാരായ സുനിതാ സണ്ണി,ഫാരിസ മുജീബ്, ഡോക്ടർ ദിവ്യാ എസ് നായർ തുടങ്ങിയവർ പ്രസംഗിച്ചു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്ആരോഗ്യ സമിതി ചെയർമാൻ എം.എം. ബഷീർ സ്വാഗതവും, ആമ്പല്ലൂർആയൂർവ്വേദ മെഡിക്കൽ ഓഫീസർ ഡോക്ടർ സന്ധ്യാ മോൾ നന്ദിയും പറഞ്ഞു.