ആരക്കുന്നം : കടയിക്കാവളവിൽ മരത്തിൽ കുടുങ്ങിയ അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തി.ആസ്സാം സ്വദേശിയായ ജയ്ബോർനെ ആണ് മുളന്തുരുത്തി അഗ്നി രക്ഷാസേന രക്ഷപ്പെടുത്തിയത്.ഫയർ ഫോഴ്സ് എത്തുമ്പോൾ തൊഴിലാളി മരത്തോടൊപ്പം തങ്ങി നിൽക്കുക ആയിരുന്നു.അബോധ അവസ്ഥയിൽ ഉള്ള ഇയാളെ മരം മുറിച്ചു നെറ്റിൽ കൂടി താഴെ ഇറക്കിആശുപത്രിയിൽ എത്തിച്ചു.ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീ ജയകുമാർ കെ വി യുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ മെക്കാനിക്ക് ശ്രീ അനിൽകുമാർ, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ മാരായ ശ്രീ. റെജുമോൻ, ശ്രീ അനൂപ്, പ്രജീഷ് കെ പി, മിഥുൻ കുമാർ ഹോം ഗാർഡ് ശ്രീ സുരേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു