ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് രാജി വയ്ക്കു ക.. മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ ധർണ്ണ ,….

കാര്യക്ഷമതയില്ലായ്മയും അഴിമതിയും മുഖമുദ്രയാക്കി വകുപ്പിനെ വെന്റിലേറ്ററിലാക്കിയ ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ്ജ് രാജി വയ്ക്കുക ,സർക്കാർ ആശുപത്രികളിൽ മരുന്നുകളയം ഉപകരണങ്ങളും അടിയന്തിരമായി ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള സംസ്ഥാന വ്യാപകമായ കെ.പി സി സി.യുടെ സമര പരിപാടിയുടെ ഭാഗമായി മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളന്തുരുത്തി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനു മുൻപിൽ ധർണ്ണാ സമരം നടത്തി. കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണപ്പോൾ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ കാലതാമസംനിമിത്തം ബിന്ദു എന്ന സഹോദരിയുടെ മരണത്തിനുത്തരവാദിസംസ്ഥാന ആരോഗ്യ മന്ത്രിയാണ്.

 

കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ്ഉദ്ഘാടനം ചെയ്തു.

 

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ആർ. ഹരി അധ്യക്ഷത വഹിച്ചു.ഡി.. സി. സി ഭാരവാഹികളായ റീസ് പുത്തൻ വീട്ടിൽ,സി.എ.ഷാജി, വേണു മുളന്തുരുത്തി, യു.ഡി.എഫ് പിറവം നിയോജക മണ്ഡലം ചെയർമാൻ കെ ആർ ജയകുമാർ , കർഷക കോൺഗ്രസ്സ് ജില്ല പ്രസിഡന്റ് കെ.ജെ. ജോസഫ്,മണ്ഡലം പ്രസിഡന്റുമാരായ എൻ.ആർ. ജയ്കുമാർ സി.ആർ . ദിലീപ്കുമാർ, കെ.വി.. സാജു ,ജൂലിയ ജെയിംസ്, പോൾ ചാമക്കാല,മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സൈബ താജുദ്ദീൻ, കെ.എസ്.. രാധാകൃഷ്ണൻ , കെ.കെ ശ്രീകുമാർ , ജെറിൻ ടി ഏലിയാസ് , ലിജോ ചാക്കോച്ചൻ , ടി.കെ.ജോസഫ് , ബിന്ദു സജീവ്,. ജെയ്നി രാജൂ, കെ ജെ ജോർജ് , കെ.ആർ സുകുമാരൻ ,കെ.ജി ഷിബു ,സലിം അലി , ലീല ഗോപാലൻഎന്നിവർ പ്രസംഗിച്ചു..