ആൻറണി പെരുമ്പാവൂരിനെതിരെ കോടതിവിധി, 1.68 ലക്ഷം രൂപ പിഴയായി അടയ്ക്കണം.

ചാലക്കുടി മുൻസിഫ് കോടതി ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൊടുങ്ങല്ലൂർ സ്വദേശി പ്രിൻസി ഫ്രാൻസിസ് നൽകിയ ഹരജിയിലാണ് ഇപ്പോൾ ആൻറണി പെരുമ്പാവൂരിനെതിരെ വിധി വന്നിരിക്കുന്നത്.

 

ആൻറണി പെരുമ്പാവൂർ നിർമ്മിച്ചു മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയായിരുന്നു ഒപ്പം. ഈ സിനിമയുടെ 29ആം മിനിറ്റിൽ അനുശ്രീ അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രം ഒരു ക്രൈം ഫയൽ മറച്ചു നോക്കുന്ന രംഗമുണ്ട്. ഇതിൽ ഒരു സ്ത്രീയുടെ ഫോട്ടോ കാണിക്കുന്നുണ്ട്. അത് പ്രിൻസിയുടേത് ആണ്. അവരുടെ അനുവാദമില്ലാതെ ഇൻറർനെറ്റിൽ നിന്നും എടുത്ത ഒരു ഫോട്ടോ ആണ് ഇത്. ഇത് കാരണം തനിക്ക് അപകീർത്തി ഉണ്ടായി എന്ന് കാണിച്ചുകൊണ്ട് പ്രിൻസി നൽകിയ പരാതിയിലാണ് ഇപ്പോൾ ആൻറണി പെരുമ്പാവൂരിനെതിരെ വിധി വന്നിരിക്കുന്നത്.