
കാഞ്ഞിരമറ്റം കെ.എം. ജെ. പബ്ലിക്ക് സ്ക്കൂളിൽ എൽ.കെ.ജി.യിൽ പഠിക്കുന്ന അഭിറാം മനോജ് എന്ന കുട്ടി വൃക്കകൾ രണ്ടും തകരാറിലായി തിരുവനന്തപുരം SAT ഹോസ്പിറ്റലിൽ ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുകയാണ്. കുട്ടിയുടെ അടിയന്തിരമായ ചികിത്സാ സഹായാർഥം ആദ്യപടിയായി കാഞ്ഞിരമറ്റം അൽ ഫരീദിയ ട്രസ്റ്റും കെ.എം. ജെ . പബ്ലിക്ക് സ്ക്കൂളും സ്വരൂപിച്ച തുക സ്ക്കൂൾ മാനേജർ ശ്രീ അബ്ദുൾ ഷുക്കൂർ കുട്ടിയുടെ ബന്ധുക്കൾക്ക് കൈമാറി. തദവസരത്തിൽ കുട്ടി താമസിക്കുന്ന ചെമ്പ് ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ ശ്രീമതി രമണി, അൽ ഫരീദിയ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ശ്രീ . സലിം അലി, സ്കീം മെമ്പർ ശ്രീ. ലത്തീഫ് വടക്കേപ്പീടികയിൽ, അഡ്മിനിസ്ട്രേറ്റർ ശ്രീ. അബൂബക്കർ , സ്ക്കൂൾ വൈസ് പ്രിൻസിപ്പാൾ , അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.