ഇലഞ്ഞിപ്പൂക്കൾ എന്ന കവിതാ സമാഹാരം രചിച്ച ആമ്പല്ലൂർ സ്വദേശി വത്സാ നങ്ങേത്തിനെ ആദരിച്ചു.ആമ്പല്ലൂർ പഞ്ചായത്തംഗം ബീനാ മുകുന്ദനിൽ നിന്ന് വത്സാ നങ്ങേത്ത് ആദരവ് ഏറ്റുവാങ്ങി.ആമ്പല്ലൂർ എൻ.എസ്.എസ്സ് കരയോഗം വാർഷിക പൊതുയോഗവും കുടുംബ സംഗമത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വെച്ചാണ് വത്സ നങ്ങേത്തിനെ ആദരിച്ചത്.യോഗത്തിൽ എൻ.എസ്.എസ്സ്.താലൂക്ക് യൂണിയൻ പ്രസിഡണ്ട് എൻ.സി ഉണ്ണികൃഷ്ണൻ കരയോഗം പ്രസിഡണ്ട് പി.പി.വേണുഗോപാൽ എൻ.എസ്‌.എസ് ചേർത്തല താലൂക്ക് യൂണിയൻ വൈസ് പ്രസിഡണ്ട് അഡ്വ.എസ് മുരളീകൃഷ്ണൻ .കരയോഗം സെക്രട്ടറി വിജയൻ പിള്ള . .ഭാരവാഹികളായ പി.രമേശൻ നായർ ,എം.കെ.മോഹൻകുമാർ, പി.രാജൻ, ചന്ദ്രലേഖ, ദിലീപ്, ശശിധരൻ, ,, കരയോഗം കമ്മറ്റിയംഗം പി.രാജേഷ് വനിതാ വിഭാഗം സെക്രട്ടറി ശ്രീലതാ രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു