ഉമ്മൻ ചാണ്ടി അനുസ്മരണവും മെറിറ്റ് അവാർഡ് വിതരണവും ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു” മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ അധ്യക്ഷത വഹിച്ച യോഗം കെ.പി.സി.സി.സെക്രട്ടറി ജ്യോതി രാധികാ വിജയകുമാർ ഉൽഘാടനം ചെയ്തു.യോഗത്തിൽ ജനകീയ ഡോക്ടർ കെ.വി ജോൺ, കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ്, എം.മുകുന്ദൻ്റെ കുഴിയാന എന്ന കഥക്ക് ചിത്രാഖ്യാനം ചെയ്ത മാളവിക സജി.പ്രെഫഷണൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ എൽദോ ചിറക്കച്ചാലിൽ തുടങ്ങിയവരെയും ഡിഗ്രി, പ്ലസ്ടു, എസ്.എസ്.എൽ.സി.വിജയികളെയും ആദരിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ജെ.ജോസഫ്, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സൈബാ താജുദ്ദീൻ, അരുൺ മോഹനൻ എന്നിവർ സംസാരിച്ചു.