
ഉമ്മൻ ചാണ്ടി സ്മാരക ബഡ്സ് സ്കൂൾ ഉദ്ഘാടനം ചെയ്തു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ നിർമ്മിച്ച ഭിന്നശേഷിക്കാരുടെ പoന കേന്ദ്രമായ ബഡ്സ് സ്കുളിൻ്റെ ഉദ്ഘാടനം അനുപ് ജേക്കബ് എം എൽ എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി മാധവൻ, ജില്ലാ പഞ്ചായത്തംഗം കെ.വി.അനിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദുസജീവ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീപത്മാകരൻ ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിനു പുത്തേ ത്ത് മ്യാലിൽ, എം.എം.ബഷീർ, ജലജ മണിയപ്പൻ, ബ്ലോക്ക് പഞ്ചായത്തംഗം ജലജ മോഹനൻ, വാർഡ് മെമ്പർമാർ എന്നിവർ സംസാരിച്ചു.ഐ.സി.ഡി.എസ് സൂപ്പർവൈസർ പൂർണ്ണിമ കെ.ദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂളിന്സ്ഥലം സൗജന്യമായി നൽകിയ ജോർജ് പുത്തൻപറമ്പിൽ, ജലജീവൻ മിഷൻ ടാങ്ക് നിർമ്മാണത്തിന് ദേവസ്വം വക സ്ഥലം വിട്ടു തന്ന പുതു വാമന ദേവസ്വം രക്ഷാധികാരി പി.വി.എൻ നമ്പൂതിരിപ്പാട് എന്നിവരെയോഗത്തിൽ ആദരിച്ചു, തുടർന്ന് ഗ്രാമഫോൺ പാട്ടുകൂട്ടത്തിൻ്റെ ഗാനമേളയും നടന്നു.