ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും ഉദയംപേരൂർ ഗ്രാമപഞ്ചായത്തും എം.എൽ.എമാരും ഉദ്യോഗസ്ഥരും ചേർത്തെടുത്ത തീരുമാനം ലംഘിച്ച് ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിന് കുടിവെള്ളം നൽകാതെ ഉദയംപേരൂർ ഭാഗത്തേക്കുള്ള വാൽവ് തുറക്കാനെത്തിയ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസിൻ്റെ നേതൃത്വത്തിൽ മെമ്പർമാർ തടഞ്ഞു.ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിന് അനുവദിച്ചിരിക്കുന്ന ദിവസങ്ങളിൽ രാത്രി സമയങ്ങളിലെത്തി ഉദയംപേരൂർ ഭാഗത്തേക്ക് വെള്ളം തുറന്നു വിടുകയും. വാൽവിൻ്റെ താക്കോൽ മോഷണം പോവുകയും ചെയ്തു. ആമ്പല്ലൂർ കാഞ്ഞിരമറ്റം ഭാഗങ്ങളിൽ വെള്ളം ലഭിക്കാതെയും വന്നിരിക്കയാണ്. പരിചയ സമ്പന്നരല്ലാത്തവർ വന്ന് വാൽവ് തുറന്നതോടെ ആമ്പല്ലൂർ ഭാഗത്തേക്കുള്ള ഷട്ടർ വീണു പോവുകയും ചെയ്തു. രണ്ടു ദിവസമായി വെള്ളം ലഭിക്കുന്നില്ലന്ന് ജനപ്രതിനിധികൾ പറയുന്നു.. ഇതിൽ പ്രതിക്ഷേധിച്ചാണ് ഉദ്യോഗസ്ഥരെ ജനപ്രതിനിധികൾ തടഞ്ഞത്. സമാനമായ സമരം മുൻപും ഉണ്ടായിട്ടുണ്ട്. . എന്നാൽ ധാരണ ലംഘിച്ചതോടെയാണ് പ്രതിഷേധം വീണ്ടും ഉണ്ടായതെന്നും ജനപ്രതിനിധികൾ പറഞ്ഞു
Leave a comment