എംഎല്‍എമാരും എംപിമാരും ഓണറേറിയത്തിന്റെ ഒരു വിഹിതം പാര്‍ട്ടിക്ക് നല്‍കണം;എറണാകുളം ഡിസിസി അദ്ധ്യക്ഷന്‍

എംഎല്‍എ ഓണറേറിയത്തിന്റെ ഒരു വിഹിതം ഇനി മുതല്‍ പാര്‍ട്ടിക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

 

കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും അവര്‍ക്ക് ലഭിക്കുന്ന ഓണറേറിയത്തിന്റെ ഒരു വിഹിതം പാര്‍ട്ടിക്ക് നല്‍കണമെന്ന് എറണാകുളം ഡിസിസി അദ്ധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്. ജോര്‍ജ് ഈഡന്‍ അനുസ്മരണ ചടങ്ങിലാണ് മുഹമ്മദ് ഷിയാസ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ജോര്‍ജ് ഈഡന്‍ തന്റെ ഓണറേറിയത്തിന്റെ ഒരു വിഹിതം പാര്‍ട്ടിക്ക് നല്‍കിയിരുന്നു. സിപിഐഎം ജനപ്രതിനിധികള്‍ കൃത്യമായി ലെവി നല്‍കാറുണ്ട്. അത് കോണ്‍ഗ്രസ് ജനപ്രതികളും മാതൃകയാക്കണമെന്നും ഷിയാസ് പറഞ്ഞു. ഷിയാസിന്റെ ആവശ്യത്തെ വേദിയില്‍ ഉണ്ടായിരുന്ന പ്രതിപക്ഷ നേതാവും ജില്ലയില്‍ നിന്നുള്ള എംഎല്‍എയുമായ വി ഡി സതീശന്‍ അംഗീകരിച്ചു. എംഎല്‍എ ഓണറേറിയത്തിന്റെ ഒരു വിഹിതം ഇനി മുതല്‍ പാര്‍ട്ടിക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു