—————————————————-
ആമ്പല്ലൂർ ഗ്രാമീണ വായനശാലയുടെയും കലാ സാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ എം ടി വാസുദേവൻ നായർ അനുസ്മരണം നടത്തി. വായനശാല പ്രസിഡന്റ് സി ആർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ വി ഗോപാലൻ ഉൽഘാടനം ചെയ്തു. കലാ സാഹിത്യ വേദി പ്രസിഡണ്ട് എൻ സി ദിവാകരൻ, കെ എസ് രവി, ശശി ആമ്പല്ലൂർ, വായനശാല വൈസ് പ്രസിഡന്റ് കെ ഹരിദാസ്, ദൃശ്യ, ശ്രീജ സി എസ്, ടി ജി സോമൻപിള്ള, ശശിധരൻ തടത്തിൽ, കെ എൻ സുരേഷ്, ജ്യോതിക തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.