എടക്കാട്ടുവയൽ സഹകരണ ബാങ്ക് വിമുക്തഭടന്മാരെ ആദരിച്ചു.
നമ്മുടെ രാജ്യത്തിന്റെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനത്തിൽ 389 ആം നമ്പർ എടക്കാട്ടുവയൽ സർവീസ് സഹകരണ ബാങ്ക് വിമുക്തഭടന്മാരെ ആദരിച്ചു. ബാങ്കിന്റെ ഹെഡ് ഓഫീസ് അങ്കണത്തിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങിൽ ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള പ്രദേശങ്ങളിലെ വിമുക്തഭടന്മാരെ വിശിഷ്ട അതിഥികളായി പ്രത്യേകം ക്ഷണിച്ചു.വിമുക്തഭടന്മാരുടെയും ബാങ്ക് ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും സന്നിധ്യത്തിൽ ബാങ്ക് പ്രസിഡണ്ട് ജോൺ വർഗീസ് ദേശീയ പതാക ഉയർത്തി.ദേശീയ പതാകയെ എല്ലാവരും സല്യൂട്ട് ചെയ്ത് ആദരവ് പ്രകടിപ്പിച്ചു.ദേശീയ ഗാനവും ആലപിച്ചു. തുടർന്ന് നടന്ന ചടങ്ങിന് പ്രസിഡന്റ് ജോൺ വർഗീസ് അധ്യക്ഷത വഹിച്ചു. ബാങ്ക് ഭരണസമിതി അംഗം ഗോപിനാഥ് ചിത്രാലയ,വയനാട് ദുരന്തത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഭരണസമിതി അംഗം കെ എ മുകുന്ദൻ സ്വാഗതം പറഞ്ഞു. സ്വാതന്ത്ര്യ സമര ത്തെക്കുറിച്ചും സൈനികരുടെ സേവനങ്ങളെക്കുറിച്ചും ത്യാഗത്തെക്കുറിച്ചും, ചടങ്ങ് സംഘടിപ്പിച്ച ബാങ്കിന് നന്ദിയും അഭിനന്ദനവും അറിയിച്ചു കൊണ്ടും മുതിർന്ന മുൻ സൈനികൻ വി വി ജോസഫ്, രാജ് മോഹൻ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ എ ജയരാജ് നന്ദി പറഞ്ഞു.ചടങ്ങിൽ പങ്കെടുത്ത എല്ലാ വിമുക്തഭടന്മാർക്കും ഷാളും മൊമെന്റോയും നൽകി ബാങ്ക് ആദരിച്ചു. മുൻവർഷത്തിലും വിമുക്തഭടന്മാരെ ആദരിച്ചു കൊണ്ടാണ് ബാങ്ക് സ്വാതന്ത്ര്യ ദിനം ആചരിച്ചത്. ബാങ്ക് പ്രസിഡന്റ് ജോൺ വർഗീസ്, വൈസ് പ്രസിഡന്റ് കെ പി പത്രോസ്, ഭരണസമിതി അംഗങ്ങളായ എ പി പ്രബീ ഷ്, കെ ജി രവീന്ദ്രനാഥ്, ശോഭന രാമചന്ദ്രൻ,എൽബി കുര്യാക്കോസ്, കെ എ മുകുന്ദൻ,ഗോപിനാഥ് ചിത്രാലയ എന്നിവർ ചേർന്ന് വിമുക്തഭടന്മാരെ ആദരിച്ചു.