എടക്കാട്ടുവയൽ : സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായി മാറിക്കൊണ്ടിരിക്കുന്ന ഒലിപ്പുറം ആമ്പൽ പാടം ഗ്രാമീണ സൗന്ദര്യത്തിന്റെ മുഖമാണ് ആമ്പൽ പാടത്തേക്ക് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി ആളുകളാണ് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത് ആഭ്യന്തര ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് വള്ളങ്ങളിൽ ആമ്പലുകൾ കാണുവാനും അവസരം ഇപ്പോൾ ഉണ്ട് കാലവർഷം വരുന്നതുവരെ ആമ്പൽപ്പാടം തികഞ്ഞ ദൃശ്യ മനോഹാരിത നൽകിക്കൊണ്ട് നിൽക്കുന്നതാണ് എന്നാൽ ഇങ്ങോട്ട് എത്തുന്ന സഞ്ചാരികൾ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവിടെ നിക്ഷേപിക്കുകയും തോടുകളിലും തടാകങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടുന്ന സാഹചര്യത്തിൽ എടക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജയകുമാറിന്റെ നേതൃത്വത്തിൽ വിവിധ വാർഡുകളിലെ വാർഡ് മെമ്പർ , ബീന രാജൻ , ലിസി സണ്ണി, ഹരിത കർമ്മയിലെ അംഗങ്ങളും ചേർന്ന് തോടുകളിലെയും തടാകത്തിലെയും പ്ലാസ്റ്റിക് ബോട്ടിലുകൾ പെറുക്കി മാറ്റി എടക്കാട് വയൽ പഞ്ചായത്ത് പൂർണ്ണമായും മാലിന്യമുക്ത പഞ്ചായത്ത് ആണ് ആമ്പൽപ്പാടത്ത് എത്തിച്ചേരുന്ന സഞ്ചാരികൾ അലക്ഷ്യമായി വലിച്ചെറിയുന്ന ബോട്ടിലുകളാണ് നീക്കം ചെയ്തത്..