എറണാകുളം ജില്ലാ റസിഡന്റ്സ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ (EDRAAC) മുളന്തുരുത്തി മേഖല കുടുംബസംഘമം സങ്കടിപ്പിച്ചു


 

എറണാകുളം ജില്ലാ റസിഡന്റ്സ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ (EDRAAC) മുളന്തുരുത്തി മേഖല കുടുംബസംഘമം സങ്കടിപ്പിച്ചു. 01-12-2024 ഞായറാഴച മുളന്തുരുത്തി T M ജേക്കബ് ഹാളിൽ നടന്ന ചടങ്ങ് ബഹു. MLA അഡ്വക്കറ്റ് അനൂപ് ജേക്കബ് ഉത്ഘാടനം ചെയ്തു.

EDRAAC ജില്ലാ ജന.സെക്രട്ടറി ശ്രീ അജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി ഷെർളി വറുഗീസ് അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ ബിനി ഷാജി വാർഡ് മെമ്പർ, സജി മുളന്തുരുത്തി, പ്രൊഫ: ഗോപാലകൃഷ്ണൻ, മനോജ് കുമാർ എന്നിവർ ആശംസ പ്രസംഗം നടത്തി. കലാ ആതുര സേവന രംഗത്തെയും വിദ്യാർത്ഥികളെയും ആദരിച്ചു. രാവിലത്തെ സെഷനിൽ മേഖലാ വൈസ് പ്രസിഡന്റ ശ്രീ സോമൻ ജി. അദ്ധ്യക്ഷനായി. ശ്രീ ജോർജ്മാണി ബഹു. പഞ്ചായത് വൈസ് പ്രസിഡന്റ് ഉത്ഘാടനം നടത്തി. വിവിധ യൂണിറ്റുകൾ കലാപരിപാടികൾ നടത്തി.