എറണാകുളം റൂറൽ ജില്ലയിലെ സബ് ഡിവിഷനുകളിൽ ഏറ്റവും കൂടുതൽ മയക്ക് മരുന്ന് പിടികൂടുന്നതിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനുള്ള പ്രശംസാപത്രം പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണയ്ക്ക് ജില്ലാ പോലീസ് മേധാവി എം.ഹേമലത സമ്മാനിച്ചു.

 

റൂറൽ ജില്ലയിലെ സബ് ഡിവിഷനുകളിൽ ഏറ്റവും കൂടുതൽ മയക്ക് മരുന്ന് പിടികൂടുന്നതിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനുള്ള പ്രശംസാപത്രം പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണയ്ക്ക് ജില്ലാ പോലീസ് മേധാവി എം.ഹേമലത സമ്മാനിച്ചു. ഐ.ടി.എസ്.എസ്.ഒ ( ഇൻവസ്റ്റിഗേഷൻ ട്രാക്കിംഗ് സിസ്റ്റം ഫോർ സെക്ഷ്വൽ ഒഫൻസസ്) പോർട്ടൽ മികച്ച രീതിയിൽ കൈകാര്യം ചെയ്തതിനുള്ള പുരസ്ക്കാരം ഡി.സി.ആർ.ബി ഡി വൈ എസ് പി ഡോ.ആർ ജോസ്, സീനിയർ സി പി ഒ എ.എ.അഭിലാഷ് എന്നിവർക്ക് വിതരണം ചെയ്തു. ആലുവ ജില്ലാ പോലീസ് ആസ്ഥാനത്തെ കോൺഫ്രൻസ് ഹാളിലായിരുന്നു ചടങ്ങ്