
ആമ്പല്ലൂർ എൻ എസ്.എസ് കരയോഗം കുടുംബ സംഗമം സംഘടിപ്പിച്ചു.കരയോഗം പ്രസിഡണ്ട് പി.പി.വേണുഗോപാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക്ക് യൂണിയൻ പ്രസിഡണ്ട് ഡോ.എൻ.സി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രഭാഷണം എസ്.സി.എം.എസ് ഇൻസ്റ്റിറ്റുട്ട് ഫോർ റോഡ് സേഫ്റ്റി ആൻ്റ് ട്രാൻസ്പോർട്ടേഴ്സ് ഡയറക്ടർ ആദർശ് കുമാർ ,80 വയസ് കഴിഞ്ഞ അംഗങ്ങളെ ആദരിക്കൽ എം.കെ.മോഹൻകുമാർ, താലൂക്ക് സെക്രട്ടറി) 50 വർഷം പൂർത്തിയായ ദമ്പതിമാരെ താലൂക്ക് യൂണിയൻ വൈസ് പ്രസിഡണ്ട് പി.രമേശൻ നായർ സ്കോളർഷിപ്പ് വിതരണം കരയോഗം സെക്രട്ടറി വിജയൻ പിള്ള, വിദ്യാർത്ഥികളെ അനുമോദിക്കൽ താലൂക്ക് വനിതാ വിഭാഗം പ്രസിഡണ്ട് പി.ചന്ദ്രലേഖ, എന്നിവർ നിർവഹിച്ചു.വത്സനങ്ങേത്ത്, ആരഭി എം.നായർ, മനു എം.നായർ എന്നിവർ സംസാരിച്ചു.