—————————————————-

ആമ്പല്ലൂർ:കീച്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽമുഴുവൻ സമയം ഡോക്ടറുടെ സേവനം ലഭ്യമാക്കാനും കിടത്തി ചികിത്സ പുനരാരംഭിക്കുന്നതിനും മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് ആമ്പല്ലൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ചാലക്കപ്പാറയിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു.പി ബി രതീഷ് ഉദ്ഘാടനം ചെയ്തു കെ പി ഷാജഹാൻ അധ്യക്ഷൻ ടി കെ മോഹനൻ സ്വാഗതം. എൽഡിഎഫ് നേതാക്കളായ എൻ കൃഷ്ണപ്രസാദ്,മിനി സോമൻ,സി എ ശൈലേഷ് കുമാർ,ഹാഫിൽ കല്ലുപറമ്പിൽ,കെജി രഞ്ജിത്ത്,സുമയ്യ ഹസൻ,അമൽ മാത്യു,എംപി നാസർ,ജലജ മോഹനൻ,ശശി പാലത്ത്,ബിജു ചാക്കോ,എന്നിവർ സംസാരിച്ചു.