ഒന്നാം സ്ഥാനം കരസ്ഥമാക്കി ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്

മാലിന്യ മുക്ത നവകേരളം മികച്ച ഗ്രാമ പഞ്ചായത്ത് ആമ്പല്ലൂർ ‘മാലിന്യ മുക്ത നവകേരളത്തിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്തിനുള്ള ജില്ലാ തലത്തിലുള്ള അവാർഡിന് ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിന് ലഭിച്ചു.ഹരിത കർമ്മ സേന മികച്ച കൺസോർഷ്യത്തിനുള്ള അവാർഡും ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിനാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ കൂടിയ യോഗത്തിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ്, .മെമ്പർമാർ ,ഹരിത കർമ്മ സേനാ അംഗങ്ങൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.