ഒരുമയുടെ ഓണം സ്നേഹസംഗമം സംഘടിപ്പിച്ചു

 

ആമ്പല്ലൂർ:  സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനയായ എഫ് എസ് ഈ ടി ഓ (ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ) ആമ്പല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുമയുടെ ഓണം സ്നേഹസംഗമം എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു ആമ്പല്ലൂർ ജനത സർവീസ് സഹകരണ ബാങ്ക് 19 ൻ്റെ ഹാളിൽ ചേർന്ന് ആഘോഷ പരിപാടികൾ ബ്ലോക്ക് പഞ്ചായത്ത് അംഗം ജലജ മോഹനൻ ഉദ്ഘാടനം ചെയ്തു. ആമ്പലൂർ പ്രാദേശിക സമിതി ചെയർമാൻ ഡോ: എസ് അനിൽകുമാർ അധ്യക്ഷനായി . സാഹിത്യ നിരൂപക ജലജ റെജി മുഖ്യ പ്രഭാഷണം നടത്തി എഫ് എസ് ഈ ടി ഓ ജില്ലാ ചെയർമാൻ ഡോ:ഏലിയാസ് മാത്യു ഓണ സന്ദേശം നൽകി എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ പി പി സുനിൽ , ബാങ്ക് പ്രസിഡണ്ട് ടി കെ മോഹനൻ എന്നിവർ ആശംസകൾ നേർന്നു.

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഗോകുൽ കൃഷ്ണ, എം ബി ബി എസ് നേടിയ കുമാരി ദിയ പി ബിനു, എൻ ഇ ടി യോഗ്യത നേടിയ കുമാരി അനിജ പി , സംസ്ഥാനതലത്തിൽ മികച്ച എൻ എസ് എസ് വോളണ്ടിയർ ആയി തിരഞ്ഞെടുക്കപ്പെട്ട കുമാരി എസ്.അനുജ എന്നിവരെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും അനുമോദിച്ചു.ആദരിക്കപ്പെട്ടവർ മറുപടി പ്രസംഗം നടത്തി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സമ്മാനദാനവും നടത്തി. വിവിധ കലാ പരിപാടികളും സംഗമത്തിൻ്റെ ഭാഗമായി നടന്നു. എഫ് എസ് ഇ ടി ഓ ആമ്പല്ലൂർ പഞ്ചായത്ത് കൺവീനർ സുനിൽ കെ എം സ്വാഗതവും വി എൻ അശോകൻ നന്ദിയും പറഞ്ഞു