പിറവം : സോഷ്യൽ മീഡിയ പത്ര ദൃശ്യ മാധ്യമങ്ങൾ വഴി ജനശ്രദ്ധ ആകർഷിച്ച ഒലിപ്പുറം പാടശേഖരത്തിൽ വിരിഞ്ഞ ആമ്പൽ പൂക്കൾ കാണാൻ നിരവധി സഞ്ചാരികളാണ് അനുദിനം വന്നു കൊണ്ടിരിക്കുന്നത്. റെയിൽവേ ക്രോസ്സ് ലൈൻ ആമ്പൽ പാടത്തിനു സമീപമായി ഉണ്ട്.ആമ്പൽ പാടത്തിന് സമീപം പാർക്കിംഗിനായി സ്ഥല പരിമിതി ഉള്ളതിനാൽ സന്ദർശകരുടെ എണ്ണം കൂടുന്നതിനു അനുസരിച്ചു ട്രാഫിക് നിയന്ത്രിക്കാൻ സാധിക്കാതെ വരുന്നു. പലപ്പോഴും ട്രെയിൻ വരുന്ന സമയത്തു പോലും റെയിൽവേ ക്രോസ്സ് അടക്കാൻ ട്രാഫിക് മൂലം ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കൂടാതെ ചെറിയ കുട്ടികളും സ്ത്രീകളും ഉൾപ്പടെ അനേകം സഞ്ചാരികൾ എത്തിച്ചേരുന്ന ആമ്പൽ പാടത്തും പരിസരത്തും യാതൊരു വിധ സുരക്ഷ സംവിധാനങ്ങളും ഇല്ല.ലഹരി ഉപയോഗത്തിനും വിപണത്തിനും ഉള്ള കേന്ദ്രമായി ചില സാമൂഹിക വിരുദ്ധർ ഈ ആമ്പൽ പാടത്തെ മാറ്റുന്നു.സാമൂഹ്യ വിരുദ്ധർ ഉപയോഗ ശേഷം പ്ലാസ്റ്റിക് ബോട്ടിലും ബിയർ കുപ്പികൾ ഉൾപ്പടെ ഉള്ള മാലിന്യങ്ങൾ തോട്ടിലേക്ക് വലിച്ചെറിയുന്ന സാഹചര്യമാണ് ഉള്ളത്. ബന്ധപ്പെട്ട അധികാരികൾ ഇടപ്പെട്ട് ട്രാഫിക് നിയന്ത്രണത്തിനും, ലഹരി ഉപയോഗം നിർത്തിക്കാൻ ആവശ്യമായ പരിശോധനകളും കൂടാതെ സഞ്ചാരികളുടെ എണ്ണം വർധിക്കുന്നതനുസരിച് ആവശ്യത്തിന് സുരക്ഷയും മറ്റ് ആവശ്യ സേവനങ്ങളും ഉറപ്പാക്കുകയും അടിയന്തിരമായി ചെയ്യണം എന്നും ആവശ്യപ്പെട്ട് എഐവൈഎഫ് പിറവം മണ്ഡലം കമ്മിറ്റി ഭാരവാഹികളായ അനന്ദു വേണുഗോപാൽ, ബിജോ പൗലോസ്, അമൽ മാത്യു എന്നിവർ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകി.