ഒലിപ്പുറം കാണാൻ എത്തി തോട്ടിലെ കയത്തിൽ മുങ്ങിയ പെൺകുട്ടികളെ രക്ഷിച്ച സണ്ണി ചേട്ടനെയും പ്രതാപനേയും ആദരിച്ച് അരയൻ കാവിലെ സൗഹൃദ കൂട്ടായ്മ
പിറവം. ഒലിപ്പുറം റെയിൽവേ ഗേറ്റിന് സമീപത്തെ ചായക്കട നടത്തിപ്പുകാരനായ സണ്ണി ചേട്ടൻ എല്ലാദിവസവും വൈകിട്ട് മൂന്നുമണിക്ക് കടയിൽ എത്താറാണ് പതിവ് എന്നാൽ ഈ കഴിഞ്ഞ ദിവസം രണ്ടുമണിക്ക് കടയിൽ എത്തി കട തുറക്കുന്ന സമയത്ത് തൊട്ടടുത്ത കല്ലിന് സമീപം അഞ്ചു പെൺകുട്ടികൾ ഓട്ടോറിക്ഷ ഇറങ്ങുന്നത് കണ്ടു പതിവുപോലെ ചായയ്ക്കുള്ള പാൽ അടുപ്പത്ത് വെച്ച് ജോലിയിൽ ഏർപ്പെട്ടപ്പോൾ വലിയ വായിൽ നിലവിളിക്കുന്ന ഒരു കുട്ടിയുടെ ഒച്ചയാണ് കേട്ടത് പെട്ടെന്ന് തന്നെ അദ്ദേഹം ശബ്ദം കേട്ടടുത്തേക്ക് ഓടിയെത്തി വലിയ ആഴമുള്ള തോട്ടിലെ കയത്തിൽ വെള്ളത്തിൽ മുങ്ങിപ്പോകുന്ന ഒരു കുട്ടിയെ ശ്രദ്ധയിൽപ്പെട്ടു ഉടൻതന്നെ സണ്ണി മൂന്നാൾ താഴ്ചയുള്ള
കയ ത്തിലേക്ക് എടുത്തുചാടി ഒരു കുട്ടിയെ പെട്ടെന്നുതന്നെ രക്ഷിക്കുവാൻ സാധിച്ചു അപ്പോൾ കൂടെയുള്ള കുട്ടി പറഞ്ഞു ചേട്ടാ ഒരു കുട്ടിയും കൂടി ഒപ്പമുണ്ട് പിന്നീട് അയാൾക്കായി തിരച്ചിൽ നടത്തി ആഴത്തിൽ മുങ്ങിത്തപ്പോൾ പെട്ടെന്ന് തന്നെ കുട്ടിയെ കണ്ടെത്തുകയുണ്ടായി എന്നാൽ പിന്നീട് സംഭവിച്ചത് സണ്ണിയെ പ്രാണരക്ഷാർത്ഥംകുട്ടി വട്ടം പിടിക്കുകയും സണ്ണിക്കും കുട്ടിക്കും മുന്നോട്ടു പോകാൻ പറ്റാത്ത രീതിയിൽ എത്തി വളരെ പ്രയാസപ്പെട്ട് അരികിലെ കല്ലിങ്കിൽ പിടിച്ചസണ്ണിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ പ്രതാപൻ കൈപിടിച്ച് കരയിലേക്ക് കയറ്റി അവശനായ സണ്ണി പെൺകുട്ടികളെയും കൊണ്ട് കൂടെയുള്ളവർ ഓട്ടോറിക്ഷയ്ക്ക് കൈകാട്ടി വേഗം തന്നെ മടങ്ങി എന്നാൽ താൻ രക്ഷപ്പെടുത്തിയ പെൺകുട്ടികൾ എവിടെ നിന്നുള്ളതാണെന്ന് അവർ എങ്ങോട്ട് പോയെന്ന് സണ്ണി ക്കറിയില്ല.
ഒലിപ്പൂറത്ത് ധാരാളം സന്ദർശകരാണ് വൈകുന്നേരങ്ങളിലും
അവധി ദിവസങ്ങളിലും എത്താറുള്ളത്,ഈ പ്രദേശത്ത് മഴക്കാലം എത്തുമ്പോൾ തോടിന്റെ ഇരുസൈടികളിലേക്കും ജലം എത്തുന്നതോടുകൂടി തോടും റോഡും നടപ്പാതയും ഏതെന്ന് തിരിച്ചറിയാൻ പറ്റാത്ത സാഹചര്യമാണുള്ളത് .
രക്ഷാപ്രവർത്തനം നേതൃത്വം നൽകിയ സണ്ണി സി. കെ ചെമ്പകശേരിൽ,പ്രതാപനേയും അരയൻ കാവിലെ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന. ചടങ്ങിൽ മുളന്തുരുത്തി സി.ഐ മനേഷ്, മുളന്തുരുത്തി ഫയർ ഓഫീസർ ഇസ്മയിൽ ഖാൻ എന്നിവർ ചേർന്ന പൊന്നാടയണിയിക്കുകയും, സ്നേഹോപഹാരം നൽകുകയും ചെയ്തു.
അരയൻകാവ് സൗഹൃദ കൂട്ടായ്മയുടെ പ്രസിഡണ്ട് ബാബു കോട്ടൂർ, സെക്രട്ടറി സജി തുണ്ടുപറമ്പിൽ,, ബിജു താമടം, പൗലോസ് തുടങ്ങിയവർ നേതൃത്വം നൽകി