ഒഴിവായത്   വലിയൊരു അപകടം  : കാഞ്ഞിരമറ്റം- പുത്തൻകാവ് റോഡിൽ കെമിക്കൽ ലോറി ചതുപ്പിൽ ചെരിഞ്ഞു .

കെമിക്കൽ കൊണ്ടുപോകുന്ന ടാങ്കർ ലോറിയാണ് ഇന്ന് രാവിലെ ചതുപ്പിൽ വീണത് വലിയൊരു വാഹനം വന്നപ്പോൾ ഒതുക്കിയതാണ്.

റോഡ് പണിതീരാത്തത് തന്നെയാണ് ഇത്തരം അപകടങ്ങൾക്ക് കാരണം. കോൺക്രീറ്റ് സൈഡിൽ ഇട്ടിട്ടില്ല വണ്ടി ഒരു സൈഡിലേക്ക് പോയിട്ട് അവിടെ ഭയങ്കര കുഴി പോലെയാണ് അതിലേക്ക് താഴ്ന്നുപോയി.. മറു സൈഡിൽ തോട്ടിലേക്ക് മറിയാതിരുന്നതും വലിയൊരു രക്ഷ ആയി. റോഡിന് പൊക്കം കൂടിയപ്പോൾ കെഎസ്ഇബിയുടെ ഇലക്ട്രിക് ലൈനുകളൊക്കെ താഴ്ന്നു വന്നു.. ഇലക്ട്രിക് പോസ്റ്റിന്റെ ചുവട്ടിലാണ് ലോറി കിടക്കുന്നത് മറിയുകയായിരുന്നെങ്കിൽ വലിയ ഒരു അപകടം തന്നെ ഉണ്ടായേനെ. ചെറിയൊരു ബ്ലോക്കും അവിടെ ഇപ്പോഴും ഉണ്ടായിട്ടുണ്ട്. കുറെയധികം വാഹനങ്ങളും കുട്ടികളും ഒക്കെ പോകുന്ന റോഡാണ്. ലോറി മാറ്റുന്നതിനുള്ള നടപടികൾ എത്രയും പെട്ടെന്ന് അധികൃതർ ശ്രദ്ധിക്കുക എത്രയും പെട്ടെന്ന് റോഡ് പണി പൂർത്തിയാക്കുവാൻ അധികാരികൾ ശ്രദ്ധിക്കേണ്ടതാണ്.