ഓണാഘോഷം നടത്തി.


 ആമ്പലൂർ പഞ്ചായത്ത് ഒന്നാം വാർഡ് ലക്ഷംവീട് നിവാസികൾ വാർഡ് മെമ്പർ ബീനാമുകുന്ദന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ബീന മുകുന്ദന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വച്ച് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷാജഹാൻ നിർവഹിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എൻ പി ബിജു, സിവിൽ എക്സൈസ് ഓഫീസർ ജോമോൻ കെ ഇ എന്നിവർ സമ്മാനദാനം നിർവഹിച്ചു. കൈരവം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ എം ഉണ്ണികൃഷ്ണൻ, എഡ്രാക് മേഖല പ്രസിഡന്റ് കെ എ മുകുന്ദൻ, എഡ്രാക് മേഖല വനിതാ വിഭാഗം കൺവീനർ എ ഡി യമുന എന്നിവർ ആശംസകൾ അർപ്പിച്ചു. എ എഫ് രഞ്ജനും ശാരി മനോജും ജീനയും ഓണം ആഘോഷ സംഘാടനം നിർവഹിച്ചു. പ്രായഭേദമനുസരിച്ച് അഞ്ച് വിഭാഗങ്ങളായി തിരിച്ച് പത്തിനങ്ങളിൽ വിവിധ മത്സരങ്ങൾ നടത്തിയിരുന്നു. മത്സരങ്ങളിൽ വിജയികളായ 68 പേർക്ക് പ്രോത്സാഹന സമ്മാനങ്ങൾ ഉൾപ്പെടെ വിതരണം ചെയ്തു. 60 വയസ്സ് കഴിഞ്ഞ 31 പേർക്ക് ഓണക്കോടിയും ചടങ്ങിൽ വിതരണം ചെയ്തു. തുടർന്ന് കുട്ടികളും പ്രായമായ വരും ഉൾപ്പെടെ പങ്കെടുത്ത് വിവിധ കലാപരിപാടികൾ നടന്നു. എല്ലാവരും ചേർന്നുള്ള കൂട്ടപ്പാട്ടോടെ ഓണാഘോഷ പരിപാടികൾക്ക് സമാപനമായി.