ഓണാഘോഷവും തിരുവാതിര കളി മത്സരവും സംഘടിപ്പിച്ചു.

 


ചിത്രാ കൾച്ചറൽ സൊസൈറ്റി ഓണാഘോഷവും തിരുവാതിര കളി മത്സരവും തോട്ടറ സംസ്കൃത യു.പി.എസ്സ് നവതി ഹാളിൽ സിനി ആർട്ടിസ്റ്റ് ജിതാ സുജിത്ത് ഉൽഘാടനം ചെയ്തു. ചിത്രയുടെ പ്രസിഡണ്ട് കെ.പി.പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവാതിര ആൽബം രചയിതാവ് അനിതാ ദേവി തൃപ്പൂണിത്തുറ, നീന്തൽ പരിശീലക അൻസസലിം ,രക്ഷാധികാരി സി.ആർ.ദിലീപ് കുമാർ, എം.ജി ബെന്നി, സി.കെ.മുകുന്ദൻ എന്നിവർ സംസാരിച്ചു. തിരുവാതിര കളി മത്സരത്തിൽ സരസ്വതി നൃത്ത വിദ്യാലയ തിരുവാതിര സംഘം ഒന്നാം സമ്മാനവും നിനവ് തിരുവാതിര ടീം അരയൻ കാവ് രണ്ടാം സ്ഥാനവും, ദേവി തിരുവാതിര സംഘം ചോറ്റാനിക്കര മൂന്നാം സമ്മാനവും നേടി.